Latest NewsNewsIndia

ഇംപീച്ച്മെന്റ് തള്ളിയ നടപടി ; ഹർജി ഭരണഘടന ബെഞ്ചിന്

ന്യൂഡൽഹി ; ഇംപീച്ച്മെന്റ് തള്ളിയ നടപടി. കോൺഗ്രസ് നൽകിയ ഹർജി ഭരണഘടന ബെഞ്ചിന്. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഹർജി പരിഗണിക്കും. കൊളീജിയം ജഡ്ജിമാരെ ഒഴിവാക്കിയാണ് ബെഞ്ച് രൂപീകരിച്ചത്. ഹര്‍ജി നാളെ ജസ്റ്റിസ് ചെലമേശ്വറുടെ ശ്രദ്ധയില്‍പ്പെടുത്താനിരിക്കെയാണ് ഈ നീക്കം.

ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്.എ ബോബ്‌ഡെ, എന്‍.വി രമാന, അരുണ്‍ മിശ്ര, എ.കെ ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് വെള്ളിയാഴ്ച രാവിലെ 10.30നായിരിക്കും ഹര്‍ജി പരിഗണിക്കുക.

രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടി  ചോദ്യംചെയ്താണ് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

Also read ; മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയ്ക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button