ചെന്നൈ: തേനിയിൽ ദളിത് – മുസ്ളിം സംഘർഷത്തെ തുടർന്ന് മുപ്പതു പേർക്ക് പരിക്കേറ്റു . അൻപതു വീടുകളും രണ്ട് വ്യാപാര സ്ഥാപനങ്ങളും കാറുകളും സംഘർഷത്തിൽ തകർക്കപ്പെട്ടു. മുസ്ളിം ഭൂരിപക്ഷപ്രദേശത്തു കൂടി വണ്ണിയമ്മാൾ എന്ന ദളിത് സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. വിലാപയാത്ര മുസ്ളിങ്ങൾ തടയുകയും നിരവധി ദളിത് വിഭാഗക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംരക്ഷണത്തിലാണ് വിലാപ യാത്ര നടത്തിയത്.
ഇതിനെ തുടർന്ന് ദളിതർ താമസിക്കുന്ന സ്ഥലത്തു കൂടി മുസ്ളിം വിഭാഗത്തിൽ പെട്ടയാൾ പോകാൻ ദളിതർ അനുവദിച്ചില്ല. ഇത് സംഘർഷം വീണ്ടും തുടങ്ങാൻ കാരണമായി. ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് ദളിതർ സംഘടിച്ചെത്തി മുസ്ളിങ്ങളുമായി ഏറ്റുമുട്ടൽ ഉണ്ടാക്കുകയായിരുന്നു. സംഘർഷ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിച്ചിട്ടുണ്ട്. ജയമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
Post Your Comments