
കല്യാണ്‍: ഹീലുള്ള ചെരിപ്പിട്ട് നടന്ന അമ്മ അടിതെറ്റി വീണതോടെ കയ്യിൽ നിന്ന് തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുഹമ്മദ് ഷെയഖ്- ഫെമിദ ഷെയ്ഖ് ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെയും എടുത്ത് അമ്മ ഫെമിദ ഷെയ്ഖ് വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് വരുമ്പോഴാണ് അപകടം. പടികളില്‍ കാലിടറിയതോടെ ഫെമിദ വീഴുകയും കുഞ്ഞ് കയ്യിൽ നിന്ന് തിരിച്ചുപോകുകയുമായിരുന്നു.
Read Also: സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെ കുറിച്ച് വത്തിക്കാന്‍
അപകടത്തില്‍ കുഞ്ഞിന്റെ നട്ടെല്ല് പൂര്‍ണമായി തകര്‍ന്നിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഇന്‍സ്പെകടര്‍ വിജയ് കേദേക്കര്‍ വ്യക്തമാക്കി.
Post Your Comments