കോഴിക്കോട്: അത്തോളി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍. പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപ്(28)നെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നാണ് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.എഎസ്‌ഐയുടെ വീടിനുനേരെ പടക്കമെറിഞ്ഞതായി ആരോപിച്ചാണ് അനൂപിനെ കസ്റ്റഡിയിലെടുത്തത്.
ഒരു കല്യാണ വീട്ടിലുണ്ടായ പ്രശ്‌നമാണ് വിഷയം. കല്യാണം നടക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറയുകയുണ്ടായി. ്‌അനൂപ് അടക്കമുള്ള ഒരു സംഘം യുവാക്കള്‍ ഈ തെമ്മാടിത്തത്തെ ചോദ്യം ചെയ്തു. ഇതിനുള്ള പ്രതികാരമായാണ് അനൂപിനെ കസ്റ്റഡിയിലെടുത്തത്.
ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പോലീസ് വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടെങ്കിലും അനൂപിനെ സന്ദര്‍ശിക്കാന്‍ പോലും അനുവദിച്ചില്ല. മര്‍ദ്ദനമേറ്റ് ബോധംകെട്ട അനൂപിനെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ടതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ നിരപരാധികളാണെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് കേസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിക്കുകയായിരുന്നതായാണ് ആരോപണം. സിപിഎം ലോക്കല്‍ കമ്മിറ്റി നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് പ്രവര്‍ത്തകരെ വീടുകള്‍ കയറി കസ്റ്റഡിയിലെടുത്തു തുടങ്ങിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ അനൂപ് ഇറങ്ങവേ മര്‍ദ്ദനത്തിന്റെ കാഠിന്യം മൂലം കുഴഞ്ഞു വീഴുന്നതിന്റെ വീഡിയോ ബിജെപി കേരളം പുറത്തു വിട്ടിട്ടുണ്ട്:
വീഡിയോ കാണാം:
Post Your Comments