MollywoodLatest NewsCinemaMovie SongsEntertainment

അപ്രതീക്ഷിതമായി അന്ന് ലഭിച്ച ആ ഉമ്മയാണ് ഏറ്റവും വലിയ പുരസ്‍കാരം: സുരാജ്

നാഷണല്‍ അവാര്‍ഡ് വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ കഴിഞ്ഞ പ്രാവശ്യം ദേശീയ പുരസ്കാരം നേടിയ നടന്‍ സുരാജ് വെഞ്ഞാറമൂട് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡിനെക്കുറിച്ച് പറയുന്നു. അച്ഛന്‍ തന്നെ മോനേ എന്നു വിളിച്ചു കെട്ടിപ്പിടിച്ച് തന്ന ഉമ്മയാണ് തനിക്ക് ഏത് പുരസ്‍കാരത്തിനെക്കാളും വലുതെന്ന് സുരാജ് ഒരു ചാനല്‍ അഭിമുഖത്തില്‍  തുറന്നു പറയുന്നു.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ…”അച്ഛന്‍ എന്നെ മോനേ എന്നൊന്നും വിളിക്കാറില്ലായിരുന്നു. ഉമ്മ വെച്ചിട്ടില്ലായിരുന്നു. കുട്ടാ എന്ന് വിളിക്കാറ്. സ്‍നേഹം പ്രകടിപ്പിക്കുന്ന ആളല്ല അച്ഛന്‍. ദേശീയ പുരസ്‍കാരം ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാ വന്നു. കെട്ടിപ്പിടിക്കുകയും ഉമ്മ വയ്‍ക്കുകയും ചെയ്‍തു. ഞാന്‍ അപ്പോള്‍ അച്ഛനെ തെരഞ്ഞു. അപ്രതീക്ഷിതമായി അന്ന് അച്ഛന്‍ മോനേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‍കാരം അതായിരുന്നു. ഒരു പുരസ്‍കാരത്തിനും അത്ര മധുരമില്ല”.

ജോയ് മാത്യു – ഡോ. ബിജു പോര് അരങ്ങു തകര്‍ക്കുമ്പോള്‍ : വാദ – പ്രതിവാദങ്ങളില്‍ ഇപ്പോള്‍ ബിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button