അബുദാബി : എമിറേറ്റിലെ കോടതികളില്‍ വിചാരണ നേരിടുന്ന ഇതര ഭാഷക്കാര്‍ക്ക് ആശ്വാസമായി നീതിന്യായ വകുപ്പിന്‌റെ പുതിയ തീരുമാനം. അറബി അറിയില്ലാത്ത ആളുകള്‍ക്ക് കോടതിയില്‍ വീഡിയോ കോളിലൂടെ വിവര്‍ത്തനത്തിന് സഹായിക്കുന്ന സേവനമാണ് ആരംഭിക്കുന്നത്. അബുദാബി നീതി ന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസുഫ് സഈദ് ആല്‍ അബരി, അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി എന്നിവര്‍ ചേര്‍ന്ന് സേവനത്തിന്‌റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ദൂര സ്ഥലത്തുള്ള വിവര്‍ത്തകരെ ഏതു സമയത്തും വീഡിയോ കോളിലൂടെ ബന്ധപ്പെടാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. മുന്‍പ് കോടതി മുറിയില്‍ നിന്ന് മറ്റൊരു കോടതി മുറിയിലേക്ക് പോയി വിവര്‍ത്തനം നടത്തുകയായിരുന്നു പതിവ്. ഇത് കോടതി സമയം ഏറെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. കൃത്യമായ വിവര്‍ത്തന രീതി നടപ്പിലാക്കുന്നതോടെ വിചാരണ നടപടികളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments