Latest NewsKeralaNews

കാൽ വഴുതി പായസത്തിൽ വീണ യുവാവിന് ഗുരുതരമായി പൊ​ള്ള​ലേ​റ്റു

കോ​ത​മം​ഗ​ലം: കാൽവഴുതി ചൂടു പായസത്തിൽ വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേ​ട്ടാ​മ്പാ​റ​യി​ല്‍ ന​വീ​ക​രി​ച്ച ജ​ല അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വിതരണം ചെയ്യാൻ ത​യാ​റാ​ക്കി​യ പായസത്തിലായിരുന്നു യുവാവ് വീണത്. വേ​ട്ടാ​മ്പാ​റ ഒ​റ​വ​ക​ണ്ടം സ്വദേശി ബി​നു മാ​ണി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ബി​നുവിനെ എ​റ​ണാ​കു​ളത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

പാ​​കപ്പെടുത്തി മാ​റ്റി​വെ​ച്ചി​രു​ന്ന പാ​യ​സ ചെമ്പിലേയ്ക്ക് ബി​നു കാ​ല്‍​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. മ​ന്ത്രി എം.​എം. മ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. എന്നാൽ ദേ​ഹാ​സ്വാ​സ്ഥ്യം​മൂ​ലം മ​ന്ത്രി അതേദിവസം നടത്താനിരുന്ന വിവിധ പരിപാടികൾ ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button