Latest NewsKeralaNews

വി.എം.സുധീരനെതിരെ കൂടോത്രം : വീടിന് സമീപത്ത് നിന്നും കൂടോത്രം കണ്ടെടുക്കുന്നത് ഒമ്പതാം തവണ : സ്ഥലം പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എതിരെയും കൂടോത്രം. ചിരിച്ചു തള്ളേണ്ട. സംഭവം സത്യമാണ്. വീട്ടില്‍ നിന്നും സുധീരനെ പുകച്ചു ചാടിക്കാന്‍ ഇപ്പോള്‍ കൂടോത്രമാണ് എതിരാളികള്‍ പയറ്റുന്നത്. ഇപ്പോള്‍ വീടിനു സമീപത്തുള്ള വാഴച്ചുവട്ടില്‍ നിന്നുമാണ് കൂടോത്രം കിട്ടിയിരിക്കുന്നത്. സുധീരന്‍ ഇത് കൈയ്യോടെ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളപ്പില്‍ നിന്നും ലഭിച്ചത്. ഇത് ഒമ്പതാം തവണയാണ് ഇത്തരം കൂടോത്രം വീട്ടുപരിസരത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് സുധീരന്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് സുധീരന്‍ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :

ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വി.എം.സുധീരന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button