ലുധിയാന: രണ്ടു വയസുകാരനെ അച്ഛൻ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ശേഷം ട്രെയിനിൽ മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം . കുട്ടിയുടെ പിതാവ് ചോട്ടിലാലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.
റെയിൽവെ ക്രോസിംഗിനു സമീപം ചേരിയിലാണ് ഇയാൾ താമസിക്കുന്നത്. ട്രാക്കിനു സമീപം സഹോദരിയുമായി കളിക്കുന്നതു കണ്ട് ദേഷ്യം വന്ന ഇയാൾ മകനു നേരെ കല്ലെറിഞ്ഞു. തലയിൽ കല്ല് പതിച്ചതോടെ സംഭവസ്ഥലത്തു തന്നെ കുട്ടി മരിച്ചു. സഹോദരി ഓടി രക്ഷപെട്ടു. തുടർന്നു ആത്മഹത്യ ചെയാൻ ശ്രമിച്ചപ്പോൾ സമീപവാസികൾ ഇയാളെ തടയുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
Also read ; മാർബിൾ ഇറക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Post Your Comments