യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്കൊപ്പം തന്നെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎക്യു(ഉം അല്‍ ഖൈ്വന്‍) . യുഎഇ സ്ഥാപകന്‍ ഷെയ്ഖ് സയിദിന്റെ നൂറാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുന്നത്. പ്രസിഡന്‍ഡ് ഷെയ്ഖ് ഖലീഫാ ബിന്‍ സയീദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തോം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന് എന്നിവര്‍ ചേര്‍ന്നാണ് ബോണസ് നല്‍കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമിറക്കിയത്. മെയ് ആറിനാണ് ഷെയ്ഖ് സയിദിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത്. വിഞ്ജാപനം വന്നതോടെ ഉം അല്‍ ഖൈ്വനിലെ മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് ആഹ്ളാദത്തിലായിരിക്കുന്നത്.
Post Your Comments