KeralaLatest NewsNews

തന്റെ സിനിമ ദേശീയ അവാര്‍ഡിന് അയക്കാതിരുന്നത് ചോദിച്ചപ്പോൾ ബിജു ജാതി അധിക്ഷേപമാക്കി കേസ് കൊടുത്തു: ജോയ് മാത്യു

കോഴിക്കോട്: തന്നെ വിമര്‍ശിച്ച സംവിധായകന്‍ ഡോ: ബിജുവിന് ചുട്ട മറുപടിയുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്.തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച്‌ അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജ്യണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച്‌ കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചന്നെും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി തീരുമാനിക്കട്ടെഎന്നും ജോയ് മാത്യു പറഞ്ഞു. ആരു കൊടുക്കുന്നുവെന്നതിലല്ല മറിച്ച അവാര്‍ഡിനാണ് പ്രാധാന്യം നല്‍കേണ്ടത്.

ജാതിയുടെ പേരിലുണ്ടാവുന്ന അക്രമങ്ങളുടെ പേരിലോ, വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലോ അവാര്‍ഡ് നിരസിച്ചിരുന്നെങ്കില്‍ അത് ഒരു നിലപാടിന്റെ കരുത്തായി അംഗീകരിക്കാമായിരുന്നു. എന്നാല്‍ നല്‍കുന്നത് ആരാണെന്ന് നോക്കി പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ശരിയല്ലന്നെും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യു തിരക്കഥയെഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം കോഴിക്കൊട് പ്രസ്‌ക്‌ളബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button