Latest NewsIndiaNews

ഭാര്യയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് ഏവരും

ന്യൂഡല്‍ഹി: ഗുരുതരമായി പരുക്ക് പറ്റി ഭാര്യ മരിച്ച സംഭവത്തില്‍ കരടിയുടെ ആക്രമണമാണെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ദേഹമാസകലം മുറിവുണ്ടായിരുന്ന യുവതിയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴും ഇത് ഉറപ്പിച്ചു. എന്നാല്‍ രണ്ടാമത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ പുറത്തെത്തിയ വിവരങ്ങളാണ് ഏവരെയും ഞെട്ടിച്ചത്.

വെള്ളിയാഴ്ച ഹര്‍ക സിംഗ്(24) എന്ന യുവാവാണ് തന്റ ഭാര്യയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞത്. പോലീസിലും ഇയാള്‍ ഈ മൊഴി തന്നെയാണ് നല്‍കിയത്. എന്നാല്‍ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ യുവതിയുടെ മരണ കാരണം കരടിയല്ലെന്ന കാര്യം പുറത്തെത്തിയത്.

also read: ഫേസ്ബുക്കിലൂടെ ഭാര്യമാര്‍ പരിചയക്കാരായി ; ഒമ്പതു വിവാഹം കഴിച്ച യുവാവിന് പിന്നീട് സംഭവിച്ചത്

മൂര്‍ച്ഛയുള്ള കത്തികൊണ്ട് കുത്തി ഉണ്ടായിരിക്കുന്ന മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ എന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. 32 പ്രാവശ്യം ഇയാള്‍ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിയിരുന്നു. യുവാവിന്റെ കള്ളക്കളി പൊളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button