Latest NewsGulf

നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

മനാമ ; ബഹ്റൈനിൽ നെഞ്ചുവേദനയെ തുടർന്നു സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. 25 വർഷമായി സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഷിഹാബുദീൻ (47) ആണ് മരിച്ചത്. അവധി കഴിഞ്ഞു മൂന്ന് മാസം മുൻപ് നാട്ടിൽ നിന്ന് എത്തിയ ഷിഹാബുദീൻ കരൾരോഗ ചികിൽസയിലായിരുന്നതായി ഭാര്യാ സഹോദരൻ താജുദീൻ പറഞ്ഞു. അതേസമയം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മൈത്രി സോഷ്യൽ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. ഭാര്യ : താജുന്നിസ. മക്കൾ: തസ്‌ലീമ (20), തസ്ലീന (15), അൽ ആമീൻ (13).

Also read ;ഹൃദയാഘാതം ; കുവൈറ്റില്‍ പ്രവാസി മരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button