ന്യൂഡല്‍ഹി•ചാപ്പലിന്റെ വാതിലില്‍ പ്രകോപനപരമായ വാക്കുകള്‍ എഴുതി വച്ച് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലിന്റെ വാതിലില്‍ ഇവിടെ അമ്പലം പണിയുമെന്ന് എഴുതി വയ്ക്കുകയും ചാപ്പലിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ വാതിലില്‍ ഇവിടെ അമ്പലം പണിയുമെന്നും കുരിശില്‍ ഞാന്‍ നരകത്തില്‍ പോകുന്നുവെന്നുമാണ് എഴുതിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ചാപ്പലിന്റെ വാതിലില്‍ ചിലര്‍ എഴുതുന്നത് കണ്ടതായി അതുവഴി ജോഗിങ്ങിന് പോയവര്‍ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പിന്നീട് സ്ഥലത്തെത്തിയപ്പോള്‍ ചില അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് അത് മായിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായി ല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് അറിയിച്ചു. മതത്തിൻറെ പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണിത്. നേരത്തെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments