Latest NewsWomenFood & CookeryLife Style

സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; നിങ്ങൾ അപകടത്തിലാണ്

തനതു ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡുകൾ ഇന്ന് അരങ്ങു വാഴുന്നു. പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ഭക്ഷണം. നല്ല രുചിയും എളുപ്പത്തില്‍ കിട്ടുന്നതുമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യകാരണം. എന്നാൽ പലരും ഇതിന്റെ ദോഷഫലങ്ങൾ ഗൗരവമായി കാണുന്നില്ല. ഫാസ്റ്റ് ഫുഡ് മാംസം കഴിച്ചാൽ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്ന് ലോകാരോഗ്യ സംഘടന പോലും ചൂണ്ടിക്കാട്ടുന്നു.

JUNK FOODഈ അവസരത്തിൽ സ്ത്രീകൾ കൂടുതൽ സൂക്ഷിക്കണം. കാരണം സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരിൽ ഗര്‍ഭധാരണം വൈകുമെന്നു യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷൻ പുറത്തു വിട്ട പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.

Also read ; നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ ഉണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക

ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ക്ക് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് പതിവാക്കിയാൽ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമായി ഉയരുമെന്നും ഫാസ്റ്റ് ഫുഡ്ഡിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം എന്നിവ ശീലമാക്കിയവരില്‍ ഇത് 12 ശതമാനമാണെന്നും റിപ്പോട്ട് വ്യക്തമാക്കുന്നു.

JUNKFOOD

JUNKFOOD

JUNK

shortlink

Related Articles

Post Your Comments

Related Articles


Back to top button