ന്യൂഡല്‍ഹി: കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി എഐസിസി സര്‍വേ. നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ക്ക് വിജയസാധ്യത തീരെയില്ലെന്ന് റിപ്പോർട്ട്. ജലവിഭവ വകുപ്പ് മന്ത്രി എം.ബി.പാട്ടീല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ.മഞ്ചു, നഗരവികസന മന്ത്രി റോഷന്‍ ബെയ്ഗ്, ഖനന വകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണി, ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനും സംസ്ഥാന ഐടി-ടൂറിസം മന്ത്രിയുമായ പ്രിയങ്ക് ഖര്‍ഗെ എന്നിവർക്കാണ് തെരഞ്ഞെടുപ്പ് കടന്നുകിട്ടാൻ സാധ്യതകുറവാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നത്.
Read also: കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചത് വോട്ടിനുവേണ്ടി മാത്രം: മോദി
കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവും എഐസിസി സര്‍വെയിലെ കണ്ടെത്തലുകളെ ശരി വെയ്ക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സര്‍വേകളാണ് കോണ്‍ഗ്രസ് നടത്തിയത്. അതില്‍ രണ്ടെണ്ണം എഐസിസിയും ഒരെണ്ണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമാണ് നടത്തിയത്.കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് മൂന്ന് സർവേകളിലും വ്യക്തമായത്.
Post Your Comments