ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദനം ആഘോഷിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ വോട്ട് ലഭിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിച്ചതെന്ന് മോദി ആരോപിച്ചു. സുല്ത്താന്മാരുടെ കടന്നുകയറ്റത്തെ പ്രതിരോധിച്ച ധീരവനിത ഒനെക്ക് ഒബവ്വയെക്കുറിച്ച് ചിത്രദുര്‍ഗയിലെ ജനങ്ങള്‍ക്കറിയാം. ഒനെക്ക് ഒബവ്വയുടെ ധീരതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കോണ്‍ഗ്രസിനെ നോക്കൂ, പാര്‍ട്ടിയോ നേതാക്കളോ ഇത് ആഘോഷമാക്കുകയോ ഓര്മിക്കുകപോലുമോ ചെയ്യുന്നില്ല.
എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവര്‍ സുല്ത്താന്മാരുടെ ജയന്തി ആഘോഷിക്കുന്നു. ചിത്രദുര്‍ഗയിലെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണ് എന്നും മോദി പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ജീവിച്ചിരുന്ന ഒരു ധീരവനിതയാണ് ഒനെക്ക് ഒബവ്വ. ഹൈദരലിയുടെ സൈന്യം ചിത്രദുര്‍ഗ വളഞ്ഞപ്പോള്‍ തുരങ്കത്തിലൂടെ കോട്ടയിലേക്കു കയറാന്‍ ശ്രമിച്ച മൈസൂര്‍ ഭടന്മാരെ ഒബവ്വ നേരിട്ടു. നിരവധി പേരെ ഇവര്‍ വധിച്ചെന്നാണു ചരിത്രം.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയെ വിവാദത്തിലാക്കിയിരുന്നു. ചിത്രദുര്‍ഗയിലെ സ്പോര്‍ട്സ് സ്റ്റേഡിയം ഒബവ്വയുടെ എന്ന പേരിലാണ് അറിയപ്പെടുന്നത്.
Post Your Comments