- കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ 2018 -19 അധ്യയനവര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പകര്‍പ്പുകളും ഓരോ ശരിപകര്‍പ്പും സഹിതം മെയ് 15 ന് കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. നിയമം, ഇംഗ്ലീഷ് വിഷയങ്ങളില്‍ രാവിലെ 10.30നും, മാനേജ്‌മെന്റ് വിഷയത്തില്‍ ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം.
- കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തിരുവനന്തപുരത്തുളള മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ്, ബോട്ടണി, സുവോളജി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ സെക്കന്റ് ക്ലാസില്‍ (55%) കുറയാതെ ബിരുദാനന്തര ബിരുദവും, ബി.എഡുമാണ് നിയമന യോഗ്യത. താത്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികള്‍, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ തീയതി: സുവോളജി- മെയ് ഏഴ് ഉച്ചയ്ക്ക് രണ്ട്, ബോട്ടണി -മെയ് ഏഴ് രാവിലെ പത്ത്, ഫിസിക്‌സ് -മെയ് എട്ട് രാവിലെ പത്ത്, കണക്ക് മെയ് ഒന്‍പത് രാവിലെ പത്ത്, കെമിസ്ട്രി മെയ് 10 രാവിലെ പത്ത്, ഇംഗ്ലീഷ്- മെയ് 19 രാവിലെ പത്ത്. ഫോണ്‍: 0471 2543888, 8547006804.
Post Your Comments