ഉലകനായകന്‍ കമല്‍ഹസന്‌റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം 2നായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതിനിടയിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 17 ‘കട്ട്’ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 17 സീനുകളില്‍ കത്രിക വച്ചെന്നും ജൂറിക്കിടയില്‍ ചിത്രത്തിന് u സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും u/a സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും രണ്ടഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതു വരെ ആയിട്ടില്ല.
വിശ്വരൂപത്തിന്‌റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ വന്‍ വിവാദമാണുണ്ടായത്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്‌റെ റിലീസ് തടയുന്ന അവസ്ഥവരെയുണ്ടായി. കമല്‍ഹസന്‍ തന്നെ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ല്‍ പൂജാ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Post Your Comments