പൊലീസ് സ്റ്റേഷനില്‍ യുവതി ക്രൂരബലാത്സംഗത്തിനിരയായി. സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അസമിലെ ഹാജോയിലെ രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
അതേസമയം സ്ത്രീകളെ സംരക്ഷിക്കേണ്ട പൊലീസുകാരന് തന്നെയാണ് ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ട്തന്നെ പ്രതിയായ പൊലീസുകാരന് തക്കതായ ശിക്ഷ നല്‍കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.
Post Your Comments