ലോകത്തിന്റെ പല ഭാഗത്തും കുട്ടികള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷതമായ നഗരമെന്ന യുനിസെഫിന്‌റെ അംഗീകാരം നേടി ഈ നഗരം.
അറബ് നാടിനറെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ഷാര്‍ജയ്ക്കാണ് യുനിസെഫ് ഈ ബഹുമതി നല്‍കിയത്. കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി ഷാര്‍ജ ഭരണകൂടം ഒരുക്കുന്ന സുരക്ഷയ്ക്കും കുട്ടികളുടെ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം. ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമിയുടെയും ഷാര്‍ജ ശിശു സൗഹൃദ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ ബുദ്ദൂര്‍ ബിന്ദ് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെയും സാന്നിധ്യത്തില്‍ ഷാര്‍ജ കണ്‍സല്‍ട്ടേറ്റീവ് കൗണ്‍സിലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് യുനിസെഫിന്‌റെ പ്രഖ്യാപനം.
യുനിസെഫ് ആഗോളതലത്തില്‍ കൊണ്ടു വന്ന പുതിയ ചട്ടങ്ങള്‍ക്ക് ശേഷം ലോകത്ത് ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നഗരമായി മാറുകയാണ് ഷാര്‍ജ. ലോകാരോഗ്യ സംഘടനയും യു എന്നും ചേര്‍ന്ന് എമിറേറ്റ്‌സിനെ ശിശു സൗഹൃദ നഗരമായി നേരത്തെ തിരഞ്ഞെടുത്തിരുന്നു.
Post Your Comments