ന്യൂഡൽഹി: മധ്യപ്രദേശിലെ ഒരു പൊതുറാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പോയതായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രബേഷ് കുമാര്‍. അദ്ദേഹത്തിൻറെ കഴുത്തിൽ കിടന്ന സ്വര്‍ണനിറത്തിലുള്ള മാല അപ്പോഴാണ് രബേഷിന്റെ ശ്രദ്ധയിൽപെട്ടത്. ഉടനെ തന്നെ രബേഷ് ട്വിറ്ററിലൂടെ തന്റെ ആഗ്രഹം പ്രധാനമന്ത്രിയോട് പറയുകയുണ്ടായി.
Read Also: മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്
താങ്കള്‍ പഞ്ചായത്തിരാജ് ദിനത്തില്‍ നടത്തിയ പ്രസംഗം വളരെ നല്ലതായിരുന്നു. അന്ന് താങ്കള്‍ ധരിച്ച സ്വര്‍ണമാല എനിക്ക് ഇഷ്ടപ്പെട്ടു. അതെനിക്ക് തരുമോ എന്നായിരുന്നു ട്വീറ്റ്. എന്നാൽ ട്വീറ്റിട്ട തൊട്ടടുത്ത ദിവസം തന്നെ രബേഷിനെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ മാലയും കുറിപ്പുമെത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത താങ്കളുടെ സന്ദേശം വായിച്ചെന്നും ഈ കത്തിനോടൊപ്പം താങ്കള്‍ക്കുള്ള സമ്മാനമായി ഈ മാലയും അയക്കുകയാണെന്നും എല്ലാ ആശംസകളും നേരുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
प्रधानमंत्री @narendramodi जी नमस्ते
आप को पंचायती राज दिवस पर सुन रहा था, बहुत ही सुन्दर उद्बोधन
आप के गले में सोने के रंग जैसा माला देखा बहुत ही अच्छा लगा, क्या ये माला मुझे सकता है | #PanchayatiRajDay pic.twitter.com/rbcrs8hwaXpic.twitter.com/5M5KttA6dL
— Rabesh Kumar Singh (@RabeshKumar) April 24, 2018
Post Your Comments