Latest NewsDevotional

ചൊവ്വാദോഷവും വാഴക്കല്ല്യാണവും; വാഴക്കല്ല്യാണം നടത്തിയ ചില താരങ്ങള്‍

മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ഒരാചാരമാണ് വിവാഹം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍ വൃക്ഷങ്ങളെയോ ചെടികളെയോ വിവാഹം ചെയ്യുന്ന ഒരു ആചാരവും നടക്കാറുണ്ട്. വാഴയെയോ അരയാലിനെയോ ആണ് ഇത്തരം സാഹചര്യത്തില്‍ മനുഷ്യര്‍ വിവാഹം കഴിക്കാറുളളത്.

വാഴക്കല്ല്യാണം നടത്തുന്നതിനു പിന്നിലെ കാരണങ്ങളെന്താണെന്ന് ചോദിച്ചാല്‍ വേദിക്ക് ആസ്‌ട്രോളജിയുമായി ബന്ധപ്പെട്ടതാണ് ഈ ആചാരം. ചൊവ്വാദോഷം ഉളളവര്‍ ദോഷം ഇല്ലാത്തവരുമായി വിവാഹം നടത്തിയാല്‍ വിവാഹജീവിതം പലവിധപ്രയാസങ്ങള്‍ നിറഞ്ഞതാകുമെന്ന് ജ്യോതിഷം പറയുന്നു. ജാതകത്തില്‍ കുജദോഷം വന്നാല്‍ വിവാഹമോചനം, ദാമ്പത്യക്ലേശം, ജീവിതപങ്കാളിയുടെ മരണം എന്നി പാപദോഷങ്ങള്‍ വിവാഹാനന്തരം ഉണ്ടാകുമെന്ന് പറയാറുണ്ട്. ഈ ദോഷങ്ങള്‍ക്ക് പരിഹാരമായാണ് കുജദോഷമുളളവര്‍ തമ്മിലുളള വിവാഹം നടത്തുന്നത്. ഇത് സാധ്യമാകാത്തപ്പോള്‍ വിധിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വാഴക്കല്ല്യാണം. ചൊവ്വാദോഷമുളള ജാതകക്കാരുമായി ദോഷമില്ലാത്ത ഒരാളുടെ വിവാഹം നടത്തുന്നതിലൂടെ ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് കടുത്ത ദോഷങ്ങള്‍ എന്ന ജ്യോതിഷപ്രവചനം ഉളളസാഹചര്യത്തില്‍ മനുഷ്യരല്ലാത്ത ഒരാളെ ആദ്യം വിവാഹം കഴിച്ച് ജീവിതപങ്കാളിയാക്കി ഭാവിയില്‍ ഉണ്ടായേക്കാവുന്ന അകാലമ്യത്യു എന്ന ജാതകദോഷം പരിഹരിക്കുക എന്ന സങ്കല്‍പ്പമാണ് വാഴക്കല്ല്യാണത്തിനു പിന്നിലുളളത്. കുംഭവിവാഹമെന്നു വിളിക്കപ്പെടുന്ന ഈ ചടങ്ങോടെ ജാതകത്തിലെ ചൊവ്വാദോഷംകാരണം വിവാഹസംബന്ധമായി ഉണ്ടായേക്കാവുന്ന എല്ലാ ദോഷങ്ങളും മാറും എന്നാണ് വിശ്വാസം.

ഒരുപെണ്‍കുട്ടിയുടെ ജാതകത്തില്‍ ചൊവ്വാദോഷം പറഞ്ഞാല്‍ പരിഹാരമാര്‍ഗമായി കുംഭവിവാഹവിവാഹചടങ്ങുകള്‍ നടത്തി വാഴയെ വരനായി സ്വീകരിക്കും. പുരുഷനാണ് ജാതകദോഷമെങ്കില്‍ വാഴയെ വധുവായി സ്വീകരിക്കും. ശേഷം ഈ മരത്തെ വെട്ടിക്കളയുന്നു. ചൊവ്വാദോഷക്കാരുടെ മ്യത്യു വിധിയുളള ജീവിതപങ്കാളി മരിക്കുന്നതോടെ ജാതകദോഷം മാറുന്നു എന്നാണ് സങ്കല്പ്പം. വെട്ടിക്കളയുന്നതോടെ മരം ഇല്ലാതാകുന്നത് ആദ്യജീവിത പങ്കാളിയുടെ മൃത്യുവിനെ സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. മരത്തെവിവാഹം കഴിച്ച ആള്‍ കുളികഴിഞ്ഞുകയറുന്നതോടെ ദോഷപരിഹാരം പൂര്‍ണ്ണമാകുന്നു. മഹാവിഷ്ണുവിന്റെ സ്വര്‍ണ്ണത്തിലോ വെളളിയിലോ തീര്‍ത്ത രൂപത്തെവിവാഹം കഴിക്കുന്ന രീതിയും, അരയാലിനെ വിവാഹം കഴിക്കുന്നതും ചൊവ്വാദോഷപരിഹാരമായി ആചരിക്കാറുണ്ട്. കുഭവിവാഹം എന്നാണ് ഈ ചടങ്ങുകള്‍ക്കെല്ലാംതന്നെ പൊതുവില്‍ പറയുന്ന പേര്. കുംഭവിവാഹം നടന്നുകഴിഞ്ഞാല്‍ പിന്നെ ശരിക്കുളള വിവാഹം നടത്താം എന്നാണ് വിധി.

ചിലക്ഷേത്രങ്ങളില്‍ ഈ ചടങ്ങ് നടത്തിക്കൊടുക്കാറുണ്ട്. പൂജാരി നിശ്ചയിക്കുന്ന സമയത്ത് ചൊവ്വാദോഷമുളള വരനോ വധുവോ ക്ഷേത്രത്തിലെത്തി പുതുവസ്ത്രം ധരിച്ച് വാഴയെയോ അരയാലിനെയോ വിവാഹം കഴിക്കും. ശേഷം ഈ മരം വെട്ടിക്കളയുന്നു. വിവാഹം കഴിച്ച ആള്‍ പിന്നീട് ക്ഷേത്രത്തോടുചേര്‍ന്ന നദിയില്‍ കുളിച്ച ക്ഷേത്രദര്‍ശ്ശനവുംനടത്തുന്നതോടെ കുജദോഷപരിഹാരവും മംഗല്യശാപവും തീരുന്നു എന്നാണ് വിശ്വാസം.

ഒരു കുംഭവിവാഹം വിവാദം തിര്‍ത്ത കഥയാണ് ഐശ്വര്യാറായിയുടെയും അഭിഷേക്ബച്ചന്റെയും കല്ല്യാണ കാര്യത്തില്‍ ഉണ്ടായത്. അഭിഷേക്ബച്ചനുമായി മുന്‍ലോകസുന്ദരിയുടെ ജാതകത്തിലുളള ചേര്‍ച്ചക്കുറവിന് പ്രശസ്ത ജ്യോതിഷന്റെ ഉപദേശപ്രകാരമായാണ് കുംഭവിവാഹം നടത്തിയതെന്നു പറയപ്പെടുന്നു. ഐശ്വര്യയുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ദോഷം പരിഹരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടതാണ് അഭിഷേകുമായുളള വിവാഹത്തിനു മുമ്പ് ഐശ്വര്യ കുംഭവിവാഹം കഴിക്കുക എന്ന നിര്‍ദ്ദേശ്യം. വാരണാസിയില്‍ വെച്ച് ഐശ്വര്യ ആദ്യം അരയാലിനെയും, കര്‍ണ്ണാടകയില്‍ വെച്ച് വാഴയെയും, അയോദ്ധ്യയില്‍ വിഷ്ണുവിഗ്രഹത്തെയും കുംഭവിവാഹം നടത്തി ജാതകദോഷം മാറ്റിയിട്ടാണ് അഭിഷേക ബച്ചനുമായുളള വിവാഹം നടന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയുടെ കുടുംബവും ബച്ചന്‍ കുടുംബവും സംയുക്തമായി നടത്തിയെന്നു പറയപ്പെടുന്ന വാഴക്കല്ല്യാണത്തിനെതിരെ ചില മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഹിന്ദുമതത്തിലെ വര്‍ണ്ണ വ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രികളുടെ അവകാശലംഘനത്തിന് കാരണമാകുന്നതുമാണ് മുന്‍ലോക സുന്ദരികൂടിയായ ഐശ്വര്യയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നു. പാറ്റ്നാകോടതിയില്‍ പൊതുജന താല്‍പ്പര്യഹര്‍ജിയായി ഐശ്വര്യയുടെ കുംഭവിവാഹത്തിനെതിരെ കേസും ഫയല്‍ ചെയ്യപ്പെട്ടു.

ഒരു വൃക്ഷത്തെയോ ചെടിയെയോ വിവാഹം കഴിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ആത്മനിന്ദയും, മാനസിക വിഷമവും, അമര്‍ഷവും ചിലപെണ്‍കുട്ടികള്‍ സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു. വിവാഹശേഷം നദിയിലൊഴുക്കേണ്ടി വന്ന അജ്ഞാതനായ ഭര്‍ത്താവിനെപ്പറ്റിയും അങ്ങനെ ചെയ്യേണ്ടിവന്നപ്പോള്‍ ഉണ്ടായ മാനസിക അവസ്ഥകളെപ്പറ്റിയും പറച്ചി ലുകളുണ്ടായി. ചെയ്തതെല്ലാം വീട്ടുകാര്‍ക്കു വേണ്ടിയെന്ന ആശ്വാസവും പങ്കുവെക്കപ്പെട്ടു. ചൊവ്വാദോഷം എന്ന സങ്കല്‍പ്പത്തെത്തന്നെ പലപെണ്‍കുട്ടികളും തള്ളിപ്പറഞ്ഞു. എന്നാല്‍ വിവാദങ്ങളും ഇഷ്ടക്കേടുകളും പലകോണുകളില്‍ നിന്നും ഉയരുമ്പോഴും ചൊവ്വാദോഷവുംവാഴക്കല്ല്യാണവും ഇന്നും ആചാരത്തിന്റെ ഭാഗമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button