ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മർദ്ദം അഥവാ ബിപി. രക്തസമ്മർദ്ദമുള്ളവര്‍ മരുന്നുകളെ കൂടാതെ ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഈ ഏത്തപ്പഴം വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ്. അതിനാല്‍ നല്ലൊരു ഹെല്‍ത്ത് ടോണിക്ക് കൂടിയാണിതെന്നും പറയപ്പെടുന്നു.
പൊട്ടാസ്യമാണ് ഇവിടെ രക്തസമ്മർദ്ദമുള്ളവര്‍ക്ക് സഹായായി എത്തുന്നത്. ഒരു ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 400 mg പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഏറ്റവും നല്ല പോഷകമായ പൊട്ടാസ്യം ശരീരത്തിലേക്കുള്ള ഉപ്പിന്റെ വരവ് നിയന്ത്രിച്ചാണ് രക്തസമ്മര്‍ദം കുറയ്ക്കുന്നത്.
ഉപ്പ് അധികമായി ഉപയോഗിച്ചാല്‍ രക്തത്തിലെ സോഡിയം അളവ് ഉയരുന്നതിനു കാരണമാകുന്നു. ഇത് ശരീരത്തില്‍ നിന്നും വെള്ളത്തിലൂടെ പിന്തള്ളാന്‍ കിഡ്നിയ്ക്ക് സമ്മര്‍ദമേറുന്നു. ഈ അവസ്ഥയിലാണ് ഏത്തപ്പഴം ഉപകാരിയായി മാറുന്നത്.
Also read ; ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നതിനു കാരണം ചിലപ്പോൾ ഈ മാരകരോഗം
Post Your Comments