Latest NewsKeralaNews

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ രഹസ്യമായി വിവാഹം കഴിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയ യുവാവിന് സംഭവിച്ചത്

നെടുമങ്ങാട് : വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിച്ചു വാളിക്കോട് സ്വദേശി എ.ആര്‍.അനസ്(30) വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. അനസിനെ നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിച്ചു യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

2017 ഓഗസ്റ്റ് 29നു പള്ളിയില്‍ വച്ച്‌ ബന്ധുക്കളും നാട്ടുകാരും അറിയാതെ പട്ടികജാതി പെണ്‍കുട്ടിയെ താലികെട്ടിയ ശേഷം അനസ് വിദേശത്തു പോയി. നാട്ടില്‍ വന്നശേഷം നിയമപരമായി വിവാഹം കഴിക്കാമെന്നു യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, നാട്ടിലെത്തിയ ശേഷം യുവതി അറിയാതെ കഴിഞ്ഞ മാസം 15നു മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതായും യുവതി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന്, യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button