ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ വിവിധ പ്ലാന്‍ പ്രോജക്ടുകളിലേക്ക് പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തും. DAME അംഗീകൃത ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 10 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) ആവശ്യമായ രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0471-2320988.
Also read ;ആര്‍.സി.സിയില്‍ ഈ തസ്തികയിൽ ഒഴിവ്
Post Your Comments