KeralaLatest NewsNewsIndia

ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാർ കേസ് എവിടെയെത്തി? അന്വേഷണ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നത് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വജ്രായുധമായിരുന്നു സോളാർ കേസ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വാദം. സോളാർ കേസിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഡിജിപി രാജേഷ് ദിവാന്‍ ഇന്ന് വിരമിക്കുകയാണ്. എന്നാൽ തുടരന്വേഷണത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അദ്ദേഹം വിരമിക്കുന്നത്.

സരിതയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തനിക്ക് കേസ് എടുക്കാന്‍ പറ്റില്ലെന്ന് രാജേഷ് ദിവാന്‍ ആദ്യമേ സർക്കാരിനെ അറിയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ് സര്‍ക്കാരിന് നല്‍കിയത്.
റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് യുഡിഎഫ് നേതാക്കളെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അധിഷേപിച്ചിരുന്നു.

ALSO READ:സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരൻ

സരിത നായരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ലൈംഗികമായി തന്നെ ഉപയോഗിച്ചെന്നായിരുന്നു സരിത നായര്‍ കമ്മിഷന് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നിയമോപദേശം തേടി. സുപ്രീം കോടതി മുന്‍ജഡ്ജി അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ പ്രതിപട്ടികയില്‍ പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍ എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായില്ല. സരിത പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button