Latest NewsNewsInternational

ജീവിതം മടുത്തു; മരിക്കാനായി 104 വയസുള്ള ശാസ്ത്രജ്ഞൻ നാടുവിട്ടു

സിഡ്‌നി: മരിക്കാൻ വേണ്ടി ഒരു വന്‍കരയില്‍നിന്ന് മറ്റൊരു വന്‍കരയിലേക്ക് പോകാനൊരുങ്ങി 104 കാരനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡ് ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനൊരുങ്ങുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍ സമീപിച്ചിരിക്കുന്നത്. ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍നിന്നുള്ള ഒരു നഴ്‌സും ഗൂഡാളിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്ര പോകുന്നുണ്ട്.

Read Also: വെള്ളക്കടുവകളുടെ വീട്: ബാന്ധവ്ഘറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളാണ് ഗൂഡാള്‍. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നും നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഗൂഡാള്‍ വ്യക്തമാക്കിയിരുന്നു. യു കെ, യു എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button