
ന്യൂഡല്‍ഹി : എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം . യാത്രക്കാരന് ലൈംഗികാഭിവേശത്തോടെ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയായിരുന്നു. റഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരിയോടാണ് ഇന്ത്യന്‍ വ്യവസായി വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയത്. . റഷ്യയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള റഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഡല്‍ഹി സ്വദേശിയായ ബിസിനസ്സുകാരന് എയര്‍ഹോസ്റ്റസ്സിനോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചേഷ്ട കാണിച്ച് എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി സ്വദേശി റാം കിഷനെതിരെ ഐജിഐ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ലൈംഗിക ചേഷ്ട കാണിച്ച് തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു. താനതിനെ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് എയര്‍ഹോസ്റ്റസിന്റെ പരാതിയില്‍ പറയുന്നു.
Post Your Comments