KeralaLatest NewsNews

ആളുമാറി മർദ്ദിച്ചത് പുറത്തറിയാതിരിക്കാൻ പണം വാഗ്ദാനം ചെയ്‌ത്‌ പോലീസുകാരൻ

കൊല്ലം:  സംസ്ഥാനത്ത് വീണ്ടും ആളുമാറി പോലീസ് മർദ്ദനം.മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് പണം വാഗ്ദാനം ചെയ്തെന്ന് പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

മാര്‍ച്ച് 11 ന് രാത്രിയാണ് വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ബിജുവിനെ ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ബിജുവെന്ന് പേരുള്ള മറ്റൊരാളെ തേടി വന്ന പൊലീസ് ആളുമാറി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളുമാറിയെന്ന് മനസിലായ പൊലീസ് ബിജുവിനെ പിന്നീട് വിട്ടയച്ചു. മര്‍ദ്ദനത്തെത്തുടര്‍‍ന്ന് 12 ദിവസം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ക്ക് കഴിയേണ്ടി വന്നു.

സംഭവം പുറത്തറിഞ്ഞ് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചപ്പോഴാണ് പോലീസുകാരൻ പണം വാഗ്ദാനം ചെയ്ത് എത്തിയത്. എന്നാൽ ഈ വിഷയം പോലീസുകാർ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button