Latest NewsNewsIndia

മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ വയ്യ: ഫഹദ് ഫാസിലും പാര്‍വതിയുമടക്കം 70 ലേറെ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചു

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് 70 ഓളം അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്‌ക്കരിക്കുന്നു. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജേതാക്കൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍, പാര്‍വതി, സജീവ് പാഴൂര്‍ തുടങ്ങി എഴുപതോളം പുരസ്‌കാര ജേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത്.

എന്നാൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ.യേശുദാസും ഛായാഗ്രാഹകന്‍ നിഖില്‍ എസ്.പ്രവീണും അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുകയാണ്. പങ്കെടുക്കാത്തവരുടെ പേരും കസേരയും വേദിയില്‍ നിന്നും ഒഴിവാക്കിയാണ് ചടങ്ങ് നടത്തുന്നത്. തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച അവാര്‍ഡ് തുക തിരിച്ചു നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button