ജനീവ: ഫേസ്ബുക്കിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാള്‍ ജനപ്രിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന നേതാവ് മോദിയാണ് . 4.32 കോടി ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ട്രംപിന്റെ ഫോളോവേഴ്‌സിന്റെ ഏതാണ്ട് ഇരട്ടിവരുമിത്.
ALSO READ: മോദി-ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് സൂചന
കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സ്‌ഥാപനമായ ബര്‍സോണ്‍- മാര്‍ട്ട്‌സ്‌റ്റെല്ലറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ട്രംപിനെ പിന്തുടരുന്നവരുടെ എണ്ണം 2.31 കോടി മാത്രമാണ്. കമന്റുകളുടെയും ലൈക്കുകളുടെയും കണക്കില്‍ ട്രംപാണ് മോദിയേക്കാൾ ഒരു മടങ്ങ് മുന്നില്‍. മൊത്തം 20.49 കോടി. ഇന്ത്യന്‍ പ്രധാനമന്ത്രിക്കാകട്ടെ ഇത് 11.36 കോടിയാണ്.
കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അഞ്ചാം സ്‌ഥാനത്തേക്കു കുതിച്ചതായും മാര്‍ട്ട്‌സ്‌റ്റെല്ലര്‍ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. 650 ആളുകളുടെ ഫെയ്‌സ്‌ബുക്ക് പേജുകളാണ് ബര്‍സോണ്‍- മാര്‍ട്ട്‌സ്‌റ്റെല്ലര്‍ പഠനവിധേയമാക്കിയത്.
Post Your Comments