ദുബായ്: പരസ്യമായി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 45 കാരനെ വിചാരണയ്ക്ക് വിധേയനാക്കി. ഫിലിപ്പൈൻ സ്വദേശിയായ പെൺകുട്ടിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെയാണ് വിചാരണയ്ക്ക് വിധേയനാക്കിയത്. അതേസമയം ഇയാൾ കോടതിയിൽ കുറ്റം നിഷേധിച്ചു.
Read Also: കൊടും കുറ്റവാളിയാ ഗുണ്ടാത്തലവന് എതിരാളികളുടെ വെടിയേറ്റു മരിച്ചു
മാർച്ച് നാലിനാണ് കെസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം അൽ കരാമയിലൂടെ നടക്കുകയായിരുന്ന യുവതിയെ ഇയാൾ കൈകൾ നീട്ടി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തും ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. വിചാരണ മെയ് 17 ന് തുടരും.
Post Your Comments