Latest NewsKeralaIndiaNews

കേരളത്തിന് ലിഗയുടെ സഹോദരി ഇലീസയുടെ സ്‌നേഹവിരുന്ന്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങുകയാണ്. സ്വന്തം സഹോദരിയെ അരുംകൊല ചെയ്‌തിട്ടും എലീസയ്ക്ക് കേരളത്തോട് വെറുപ്പോ പരാതിയോ ഇല്ല. സഹോദരിയെ കണ്ടെത്താൻ നടത്തിയ തിരച്ചിലിൽ ഒപ്പം നിന്ന എല്ലാ മലയാളികൾക്കും ഇലീസ നന്ദി പറഞ്ഞു . ഒരു ആഗ്രഹം മാത്രമാണ് ഇലീസയ്ക്ക് ഇനിയുള്ളത്, ആരോടും പരിഭവമില്ലെന്ന് ആവര്‍ത്തിക്കണം. ഈ ആഗ്രഹം പറഞ്ഞപ്പോൾ കഴിഞ്ഞ രണ്ട് മാസമായി ഒപ്പം ഉണ്ടായിരുന്നവർ ഇതും സാധിച്ചു നൽകാൻ തീരുമാനിച്ചു. ഈ മാസം ആറിന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ലിഗയുടെ ഓര്‍മകളുമായി മെഴുകുതിരി വെളിച്ചത്തില്‍ അവര്‍ ഒത്തുചേരും.

ALSO READ:ലിഗ കേസിൽ പ്രതികളുടെ മൊഴികളിൽ വൈരുധ്യം; പിടികിട്ടാതെ പൊലീസ്

ഇന്നു വൈകിട്ട് നാലിന് ലിഗയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. സംസ്‌കാരത്തിനു മുന്‍പായിത്തന്നെ ലിഗ കൊലക്കേസിലെ രണ്ടു പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചനയുണ്ട്. ലിഗയ്ക്ക് ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടമായിരുന്നു. ബെലബഹാര്‍ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞന്‍ നവീന്‍ ഗന്ധര്‍വിന്റെ ആരാധികയായിരുന്നു ലിഗ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീന്‍ മുംബൈയില്‍ നിന്നെത്തി ലിഗയ്ക്കായി പാടും. കാണാതായ ലിഗയ്ക്കായി ഭര്‍ത്താവ് ആന്‍ഡ്രുവും താനും ചേര്‍ന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങള്‍ ഇലീസ് പങ്കുവയ്ക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം ലിഗയുടെ ഓര്‍മയ്ക്കായി കനകക്കുന്നില്‍ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button