
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതി ഉമേഷെന്ന് പോലീസ്. ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തും ലിഗ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ALSO READ:ലിഗ കേസിൽ പ്രതികളുടെ മൊഴികളിൽ വൈരുധ്യം; പിടികിട്ടാതെ പൊലീസ്
വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികളുടെ മൊഴി നൽകി . ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞ കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്ത് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ മൊഴിനല്‍കിയിട്ടുണ്ട്. കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും ലിഗയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ലിഗയെ കൊലപ്പെടുത്തിയത്. ലിഗയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി.
Post Your Comments