ന്യൂഡൽഹി : കാവേരി പ്രശ്നത്തിൽ കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇതുവരെ വിധി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. കേന്ദ്രത്തിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. ചൊവ്വാഴ്ചയ്ക്കകം ബോർഡ് രൂപീകരിക്കാനുള്ള നടപടി ആരംഭിക്കണം. കര്‍ണാടക തെരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും നാല് ടിഎംസി കാവേരി ജലം കര്‍ണാടകം തമിഴ്നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിനു സ്വമേധയാ കേസെടുക്കുമെന്നും കോടതി അറിയിച്ചു .
Post Your Comments