
ന്യൂഡല്‍ഹി•ദേശീയ അവാര്‍ഡ് സ്വീകരിക്കാത്ത സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ജയരാജ്. ദേശീയ അവാര്‍ഡിനെ മാനിക്കണം ഇത് പിള്ളേര് കളിയല്ല, അവാര്‍ഡ് സ്വീകരിക്കാത്തതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി കൊണ്ട് ജയരാജ് പ്രതികരിച്ചു.
ഫഹദ് ഫാസിലും പാര്‍വതിയും ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും മാത്രമാണ് അവാര്‍ഡ് സ്വീകരിക്കാനെത്തിയത്. പതിനൊന്നു പുരസ്കാരങ്ങള്‍ രാഷ്ട്രപതിയും ബാക്കിയുള്ള പുരസ്കാരങ്ങള്‍ കേന്ദ്രമന്ത്രിയും വിതരണം ചെയ്തു, ഇതിനെതിരെയായിരുന്നു ദേശീയ അവാര്‍ഡ് ജേതാക്കളുടെ കൂട്ടായ പ്രതിഷേധം.
Post Your Comments