സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ് ജമ്മു കാശ്മീർ. നിരവധി തടാകങ്ങളുള്ളയിവിടത്തെ തടാകങ്ങളുടെ നാടെന്നു വിശേഷിപ്പിക്കാം. ജമ്മു കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശ്രീനഗറിലാണ് ദാൽ തടാകം. ദാൽ തടാകം പോലെ തന്നെ പ്രശസ്തമായ നിരവധി തടാകങ്ങളുണ്ട് ഇവിടെ.. ജമ്മുകശ്മീരിലെ പ്രശസ്തമായ ചില തടാകങ്ങൾ പരിചയപ്പെടാം
ദാല്‍
കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന തടാകമാണ് ദാല്‍ തടാകം. കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമായ ഇവിടം ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ്. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ് ബോട്ട് , ഷികാര യാത്രകള്‍ക്ക് പ്രശസ്‌തമാണ്.
വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ് ഈ തടാകം.മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തെ കൂടുതല്‍ മനോഹരമാക്കുന്നു. നീന്തല്‍, തുഴച്ചില്‍ തുടങ്ങി വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗദ്സര്‍ തടാകം
സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ഗദ്സര്‍ തടാകം. മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ് ഗദ്സര്‍ എന്ന പേരിന് അര്‍ഥം. പേരിനെ അന്വർത്ഥമാക്കും വിധം ഈ തടാകത്തിൽ ധാരാളം മൽസ്യങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ ഇവിടെ വരുന്നവരുടെ ഒരു പ്രധാന വിനോദം മീൻ പിടുത്തമാണ്.
ആല്‍പ്പൈന്‍ പുഷ്പങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട തടാകം തണുപ്പ് കാലത്ത് ഉറഞ്ഞ് കട്ടിയാകും. മീനുകള്‍ നിരവധിയുണ്ടെങ്കിലും പൂക്കളുടെ താഴ്വര എന്ന വിശേഷണമാണ് സഞ്ചാരികള്‍ ഈ തടാകത്തിനു നല്‍കുന്നത്. വസന്തകാലത്ത് മനോഹരമായ പൂക്കളാല്‍ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഗദ്സര്‍ തടാകം അണിഞ്ഞൊരുങ്ങാറുണ്ട്.
ഗംഗാബാല്‍ തടാകം
കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്റെ താഴ്ഭാഗത്താണ് ഗംഗാബാല്‍ തടാകം സ്ഥിതി ചെയ്യുന്നത്.
ഹര്‍മുഖ് ഗംഗ എന്നും ഈ തടാകം അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഝലം നദിയുടെ പ്രധാന ജല സ്രോതസ് ഈ തടാകമാണ്.
Post Your Comments