ദുബായ് : യു.എ.ഇയില്‍ മകന്റെ ജനനതിയതി നോക്കി മലയാളി എടുത്ത ജാക്ക്പോട്ട് ടിക്കറ്റ് നമ്പറിന് അടിച്ചത് കോടികള്‍. കുവൈറ്റില്‍ എക്സിക്യുട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പ്രവാസി മലയാളി അനില്‍ വര്‍ഗീസ് തെവേരിലിനാണ് അബുദാബിയില്‍ നിന്നെടുത്ത ജാക്ക്പോട്ട് ബിഗ് ലോട്ടറി അടിച്ചത്. ഏഴ് മില്യണ്‍ ദിര്‍ഹമാണ് അനിലിന് ലഭിച്ചത്.
മകന്റെ ജനനതിയതി 11-1-97 ആണ്. ഇത്പ്രകാരം 11197 എന്ന നമ്പര്‍ ആണ് താന്‍ തെരഞ്ഞെടുത്തത്. ആ നമ്പറിന് ഭാഗ്യം ഞങ്ങളെ തുണച്ചുവെന്ന് അനില്‍ പറഞ്ഞു. ബിഗ് ടിക്കറ്റെടുത്തത് ഇത് രണ്ടാം തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ടിക്കറ്റിന് നറുക്ക് വീഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനില്‍ വ്യക്തമാക്കി
മകന് രാഹുലിന്റെ ജനനതിയതി നോക്കിയാണ് അനില്‍ വര്‍ഗീസ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി അനില്‍ കുവൈറ്റില്‍ ജോലി നോക്കുന്നു. മകന് രാഹുല്‍ കേരളത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിയ്ക്കുന്നു. ചൊവ്വാഴ്ചയാണ് ബിഗ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
Post Your Comments