കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡ് ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ്. കഴുത്തിന്റെ മുന്‍ഭാഗത്തു ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയുള്ള ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തെ ദോഷമായി ബാധിക്കും.
പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് തൈറോയിഡ് രോഗങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാർ നിർദേശിക്കുന്നു.
തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. നിത്യ ജീവിതത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ വിവിധ തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനകൾ നൽകുന്നു. ഇവ നേരത്തെ മനസിലാക്കിയാൽ തൈറോയ്‌ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങൾക്ക് സാധിക്കും. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ചുവടെ പറയുന്നത്.
- ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിന് ഉന്മേഷം അത്യവശ്യമാണ്. എന്നാൽ ഇതിന് പകരം ഒരു കാരണവുമില്ലാതെ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിൽ അത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ് നൽകുന്നത്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. അതേസമയം ഹൈപ്പർതൈറോയിഡിസം ഉള്ളവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാതെ വരുന്നു. പകൽ മുഴുവൻ അവർ തളർന്നും കാണപ്പെടുന്നു. എന്നാൽ ചിലരാകട്ടെ പതിവിലേറെ ഉർജസ്വലരായും കാണപ്പെടാറുണ്ട്.
- പല കാരണങ്ങള്‍ കൊണ്ടും വിഷാദം ഉണ്ടാവാം. ഹൈപ്പോതൈറോയിഡിസവും ഇതിന് കാരണമായേക്കാം. ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍കൊണ്ട് ഫലമുണ്ടാകില്ല.
- സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം,മിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ വന്ധ്യതയ്ക്കും ഇത് കാരണമായേക്കാം.
- ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയുന്നത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാണ്. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിലും കാണപ്പെടാറുണ്ട്.
- അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ അത് നിങ്ങൾക്കും വരാൻ സാധ്യത.
Also read ; ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ പൊലീസ് വലയില്‍
Post Your Comments