Latest NewsIndiaNews

ഐ.എസ്​.ആര്‍.ഒ കേന്ദ്രത്തില്‍ തീപിടിത്തം: ഒഴിവായത് വൻദുരന്തം

ഐ.എസ്​.ആര്‍.ഒ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന്​ ഉച്ചയോടെ അഹമ്മദാബാദിലെ ഐ.എസ്​.ആര്‍.ഒ കേന്ദ്രത്തിന്റെ മിഷ്യനറി ഡിപ്പാര്‍ട്ട്മെന്റിലാണ്​ തീപിടിത്തമുണ്ടായത്​. ഐ.എസ്​.ആര്‍.ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്​ അഹമ്മദാബാദിലേത്​. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടത്തമുണ്ടായയുടന്‍ ഐ.എസ്​.ആര്‍.ഒയുടെ ഗവേഷണ കേന്ദ്രം ഒഴിപ്പിച്ചു.

തീയണക്കുന്നതിനായി 25 ഫയര്‍ഫോഴ്​സ്​ യൂനിറ്റുകള്‍ സംഭവസ്ഥലത്തെത്തി. 10 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഏകദേശം രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ തീയണക്കാന്‍ ആയതെന്ന്​ ഫയര്‍ഫോഴ്​സ്​ ഒാഫീസര്‍ രാജേഷ്​ ഭട്ട്​ പറഞ്ഞു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button