KeralaLatest News

അമ്മയുടെ മരണമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ രണ്ടു മലയാളികൾ വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: അമ്മയുടെ മരണമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മടങ്ങിയ മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തട്ടാരേത്ത് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ്  നാട്ടിലേക്ക് തിരിച്ച മകന്‍ ശ്രീധരന്‍പിള്ള (64), ഇദ്ദേഹത്തിന്റെ സഹോദരി വിജയമ്മയുടെ ഭര്‍ത്താവ് മാവേലിക്കര വാത്തികുളം പൊന്നേഴ മുണ്ടകത്തില്‍ വീട്ടില്‍ വിജയശങ്കര്‍ പിള്ള (65) എന്നിവരാണ് ഈറോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. മകള്‍ക്ക് പരുക്കേറ്റു. ശ്രീധരന്‍പിള്ളയുടെ ഭാര്യ വിജയമ്മയ്ക്ക് അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ശ്രീധരന്‍പിള്ളയുടെ മകന്‍ വിനീഷ്, ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി രാമചന്ദ്രകുമാര്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെ മഹാരാഷ്ട്രയിലെ നാസിക്കില്‍ താമസിക്കുന്ന വിജയശങ്കര്‍ പിള്ളയും കുടുംബവും കാര്‍ മാര്‍ഗമാണ് നാട്ടിലേക്ക് തിരിച്ചത്. ഹൈദരാബാദിലെത്തി അവിടെ ജോലി ചെയ്യുന്ന ശ്രീധരന്‍പിള്ളയെയും ഒപ്പം കൂട്ടി. ഇന്നലെ പുലര്‍ച്ചെ ഈറോഡിലെത്തിയപ്പോൾ ഇവരുടെ വാഹനത്തിന് മുന്നേ സഞ്ചരിച്ചിരുന്ന റിക്കവറി വാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിര്‍ത്തി. ഈ സമയം കാര്‍ വാനിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം.

Also read ; മലയാളി വനിത വിമാനയാത്രയ്ക്കിടെ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button