ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നുമുണ്ടായെന്നു വിശ്വസിക്കുന്ന നദിയാണ് ചമ്പല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ചമ്പല്‍ വന്യജീവി സങ്കേതത്തിലൂടെയാണ് ഈ നദി ഒഴുകുന്നത്. പുരാണ ഗ്രന്ഥങ്ങളില്‍ ചമ്പല്‍ ചര്‍മന്യാവതി എന്നാണ് അറിയപ്പെടുന്നത്.
രന്തിദേവ മഹാരാജാവ് ബലി കൊടുത്ത ആയിരക്കണക്കിന് പശുക്കളുടെ രക്തത്തില്‍ നിന്നാണ് ചമ്പല്‍ നദി ഉണ്ടായതെന്നാണ് വിശ്വാസം. ഇത്തരമൊരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ ഈ വഴിക്ക് അധികം വരാറില്ലായിരുന്നു. വിന്ധ്യാ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചമ്പല്‍ നദി രാജസ്ഥാനിലെ കോട്ട ജില്ലയിലൂടെ ഒഴുകി മധ്യപ്രദേശില്‍ എത്തുന്നു. മധ്യപ്രദേശിലെ മൊനേറാ, ഭിന്ദ് ജില്ലകളിലൂടെ കടന്നുപോകുന്ന നദി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ച് ആഗ്ര, ഇത്താവ ജില്ലകളിലൂടെ ഒഴുകി യമുനാ നദിയില്‍ പതിക്കുന്നു. 1979ല്‍ സ്ഥാപിതമായ ഈ ദേശീയ ഉദ്യാനം ചമ്പല്‍ ഖരിയാല്‍ വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു.
ന്യൂഡല്‍ഹിയില്‍ നിന്ന് വന്യജീവി സങ്കേതത്തില്‍ എത്താന്‍ ഏതാണ്ട് അഞ്ച് മണിക്കൂര്‍ വേണ്ടിവരും. ആഗ്ര വഴിയാണ് ഇവിടേക്ക് വരേണ്ടത്. വരുന്നത്. ആഗ്രയില്‍ നിന്ന് ചമ്പല്‍ വന്യജീവി സങ്കേതത്തിലേക്കുള്ള ദൂരം 80 കിലോമീറ്ററാണ്. ട്രെയിനില്‍ വരുന്നവര്‍ ആഗ്രയിലാണ് ഇറങ്ങേണ്ടത്. അതിനാല്‍ യാത്രയ്‌ക്കിടെ താജ്‌മഹലിനെ ഒരുനോക്ക് കാണുകയുമാകാം.
മലയിടുക്കുകളിലൂടെയും മണല്‍പ്പരപ്പുകളിലൂടെയും കടന്നുപോകുന്ന ചമ്പല്‍ നദിയില്‍ മുതല, അത്യപൂര്‍വ്വമായ ഗംഗെയ്‌റ്റിക് ഡോള്‍ഫിനുകള്‍, ചീങ്കണ്ണികള്‍ എന്നിവ ഉണ്ട്. മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി നൂറ്റാണ്ടുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മണ്ണൊലിപ്പിന്റെ സൃഷ്ടിയാണ് ഇവിടുത്തെ മലയിടു ക്കുകള്‍. 1235 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേത ത്തിലൂടെ ഏതാണ്ട് 400 കിലോമീറ്റര്‍ നീളത്തില്‍ ചമ്പല്‍ നദി ഒഴുകുന്നു.
കഴുകന്‍, ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 330 ഇനം പക്ഷികളെ ഇവിടെ കാണാനാകും. സൈബീരയില്‍ നിന്നുള്ള ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്. ഐഎന്‍ 122 എന്ന് അറിയപ്പെടുന്ന പ്രധാനപ്പെട്ട ഒരു പക്ഷി സങ്കേതം കൂടിയാണ് ചമ്പല്‍ വന്യജീവി സങ്കേതം. ശൈത്യകാലത്ത് ഫ്‌ളാമിംഗോകള്‍, ഡാര്‍ട്ടറുകള്‍, ബ്രൗണ്‍ ഹൗക് ഔള്‍ തുടങ്ങിയ പക്ഷികളും ഇവിടെ ചേക്കേറാറുണ്ട്.
Post Your Comments