Latest NewsKeralaNews

വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയെ പിന്നീട് കണ്ടെത്തിയത് ഈ നിലയില്‍

കൊച്ചി•വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറിലേക്ക് പോയ യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണ പ്രിയ ( 21) ആണ് മരിച്ചത്. മുളവുകാട് കായലില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കാളികുളങ്ങര സ്വദേശിയായ യുവാവുമായി കൃഷ്ണപ്രിയയുടെ വിവാഹം എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വെച്ച്‌ നടത്തുവാന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിന് ഒരുങ്ങുന്നതിനായി രാവിലെ 6.45നു വീടിനു സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ പോയതാണ് യുവതി. താമസമുണ്ടെന്ന് ബ്യൂട്ടീഷ്യന്‍ അറിയിച്ചതിനാല്‍ കുടുംബക്ഷേത്രത്തില്‍ പോയി വരാമെന്നു പറഞ്ഞു യുവതി മടങ്ങി. എന്നാല്‍ ഏറെ വൈകിയിട്ടും യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് ബ്യൂട്ടീഷ്യന്‍ വിവരം വീട്ടിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് കായലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃഷ്ണപ്രീയയുടെ മൊബൈലില്‍ നിന്ന് അവസാന നാളുകളില്‍ വിളിച്ചതും അതിലേയ്ക്കു വന്നതുമായ കോളുകള്‍ കണ്ടെത്തി നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button