Weekened GetawaysWildlifeHill StationsNorth EastCruisesAdventureIndia Tourism Spots

ട്രക്കിങ്ങാണോ പ്രിയം ? എങ്കില്‍ യാത്ര ഹാഫ്‌ലോങ്ങിലേക്ക്

ട്രക്കിങ്ങിന്‌റെ ഈറ്റില്ലം, സാഹസികരായ യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ട ഭൂമി. അതാണ് അസമിലെ ഹാഫ്‌ലോങ് . വൈറ്റ് ആന്‍ഡ് ഹില്‍ലോക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഹാഫ്‌ലോങ്ങില്‍ കാഴ്ച്ചയുടെ ഒരു പൊന്‍കണി തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്.

അസമിലെ ഏക ഹില്‍സ്റ്റേഷനാണ് ഹാഫ്‌ലോങ്. തലസ്ഥാനമായ ഗുവഹാത്തിയില്‍ നിന്നും 310 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കുന്നുകള്‍കൊണ്ടും പുഴകള്‍കൊണ്ടും സമ്പന്നമാണ്. വിവിധ തരത്തിലുള്ള ഓര്‍ക്കിഡുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഇവിടം.

അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികളെ നിരീക്ഷിക്കാനും ഒട്ടനവധി ആളുകളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. ട്രക്കിങ്ങിനായി ഏറെ യോജിച്ച പ്രദേശങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. വിദേശികളുള്‍പ്പടെ നിരവധി ആളുകളാണ് ട്രക്കിങ്ങിനായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. ഓര്‍ക്കിഡ് ഗാര്‍ഡന്‍, ബോറെയ്ല്‍ റേയ്ഞ്ച്, മയ്‌ബോങ്, ജാത്തിന്‍ഗ എന്നീ സ്ഥലങ്ങള്‍ യാത്രക്കാരുടെ മനം കുളിര്‍പ്പിക്കുന്ന പ്രദേശമാണ്.

അസമിലെ ഏറ്റവും വലിയ ജലാശയവും ടൗണിന്‌റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ ഹാഫ്‌ലോങ് തടാകമാണ് യാത്രക്കാരുടെ പ്രയ സ്ഥലങ്ങളിലൊന്ന്. മണ്‍സൂണ്‍ സമയത്ത് പുഴയുടെ ഭംഗി ആസ്വദിക്കാനും വഞ്ചിയില്‍ യാത്രചെയ്യുവാനും ഒട്ടേറെ സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button