Weekened GetawaysWeekened GetawaysWildlifeNorth IndiaWildlifeWildlifeWest/CentralNorth EastIndia Tourism Spots

വെള്ളക്കടുവകളുടെ വീട്: ബാന്ധവ്ഘറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്ന സംരക്ഷിത വനമാണ് ബാന്ധവ്ഘര്‍. വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലെ ഈ വനഭൂമി കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല.

വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വനസൗന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ തറവാടുകൂടിയാണ്.

മധ്യപ്രദേശിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. പാര്‍ക്കിലെ ഏറ്റവും താഴ്ന്ന പ്രദേശത്ത് താല എന്നപേരില്‍ മനോഹരമായ ഒരിടമുണ്ട്. ഈ പാര്‍ക്ക് തന്നെയാണ് ബാന്ധവ്ഘര്‍ ടൂറിസത്തിന്റെ നെടുംതൂണ്. ഇത്തരത്തില്‍ ഒന്‍പത് നാഷണല്‍ പാര്‍ക്കുകളും ഇരുപത്തിയഞ്ചോളം വന്യമൃഗ വിഹാരകേന്ദ്രങ്ങളും മധ്യപ്രദേശിന്റെ അഭിമാനമായി ഈ സംസ്ഥാനത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button