Latest NewsNewsIndiaInternational

ഇന്ധനവില വർദ്ധനവ് ; കുറഞ്ഞ വിലയിൽ ഇന്ത്യയ്ക്ക് ക്രൂഡോയിൽ ലഭിക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് വെനസ്വേല. പകരം മറ്റൊരു ആവശ്യം വെനസ്വേല മുമ്പോട്ടുവച്ചു ക്രൂഡോയിന്‍റെ വില ക്രിപ്റ്റോ കറൻസിയിലൂടെ നൽകണമെന്നായിരുന്നു ആവശ്യം.

വരും ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ ഇന്ധന വില കൂടാനാണ് സാധ്യത. ഇന്ത്യയിൽ സർവ്വകാല റെക്കോഡിലാണ് പെട്രോൾ-ഡീസൽ വില. ഈ സാഹചര്യത്തിലാണ് നിലവിലെ വിപണി വിലയേക്കാൾ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യക്ക് നൽകാമെന്ന വാഗ്ദാനം വെനസ്വേല മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് ബാരലിന് 75 ഡോളർ വിലയുള്ള ക്രൂഡോയിൽ 53 ഡോളറിന് വെനസ്വേല കൈമാറും. ഇതിലൂടെ രാജ്യത്തെ ഇന്ധന വില വർദ്ധന പിടിച്ച് നിർത്തി വില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് കൈമാറാം.

ബിറ്റ് കോയിൻ മാതൃകയിൽ വെനസ്വേലൻ സർക്കാർ ആരംഭിച്ച ക്രിപ്റ്റോ കറൻസി പെട്രോയിലൂടെ പണം നൽകമെന്നാണ് ആവശ്യം. എണ്ണ, പ്രകൃതി വാതകം, സ്വർണം എന്നിവയിൽ വ്യാപാരം നടത്തുന്ന ഡിജിറ്റൽ കറൻസി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലൻ സർക്കാർ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയിൽ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലൻ കറൻസി ബോലിവറിന്‍റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം. എന്നാൽ വെനസ്വേലയുടെ പുതിയ വാഗ്ദാനത്തോടെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button