Latest NewsKeralaNews

ലിഗയുടെ മരണം നിര്‍ണായക വഴിത്തിരിവിലേക്ക്; 2 പേര്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: കാേവളത്ത് നിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പ്രദേശവാസികള്‍ കുറ്റം സമ്മതിച്ചതായി സൂചന. കൂടാതെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ തെളിവുകളുടെ അഭാവം കാരണം അന്വേഷണസംഘം വിട്ടയച്ചിരുന്നു. കേസില്‍ ഇനി രണ്ട് പേര്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ലിഗയെ ബോട്ട് യാത്രനടത്താനെന്ന വ്യാജേന കണ്ടല്‍കാട്ടിലേക്ക് കൊണ്ട്‌പോയി എന്ന കൃത്യമായ വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭ്യമായിരിക്കുന്നത്. കസ്റ്റഡിയിലുള്ള നാല് പേരില്‍ ഒരാളാണ് ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ താന്‍ ബോട്ട് മാര്‍ഗം പനത്തുറയിലെ കാട്ടിലേക്ക് ലിഗയെ കൊണ്ട്‌പോയതെന്ന് മൊഴിനല്‍കിയിരിക്കുന്നത്. പുനംതുരുത്തിലെ കണ്ടല്‍കാട്ടില്‍ ലിഗയെ കണ്ടുവെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ ആദ്യം മൊഴി നല്കിയത്. ലിഗയ്ക്ക് സിഗരറ്റും മറ്റ് ലഹരി വസ്തുക്കളും ലഭ്യമാക്കി. ഇതിനായി പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം ഇല്ലാത്തതിനാല്‍ ലിഗയ്ക്ക് നല്‍കാനായിട്ടില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ കൊലപ്പെടുത്തിയെന്നാണ് സംഘം പറഞ്ഞിരിക്കുന്നത്.

ലിഗയോട് അപമര്യാദയായി പെരുമാറിയിരുന്നെന്ന് കസ്റ്റഡിയിലുള്ളവര്‍ നേരത്തെ പോലീസിനോട് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് ചോദിച്ചപ്പോള്‍ ലിഗ നല്‍കിയില്ലെന്നും, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ കേട്ട ഭാവം നടിച്ചില്ലെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. പരിശോധനാ ഫലം വരുന്നതോടെ ലിഗ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമാകും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button