കൊല്‍ക്കത്ത: ഗര്‍ഭിണിയായ യുവതിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിനിരയാക്കി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. പത്രിക പിന്‍വലിക്കാന്‍ തൃണമൂല്‍ പ്രദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇത് ചെവിക്കൊണ്ടില്ല. ഇതിനെ തുടര്‍ന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ യുവതിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.
യുവതിയുടെ ബന്ധു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് ഈ ഹീനകൃത്യം ചെയ്തത്. രാത്രിയില്‍ മുപ്പതോളം പേര് വീട്ടില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. ഇതില്‍ ആറോളം പേര് യുവതിയുടെ മുറിയില്‍ കടക്കുകയും ഇവരെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുവതിയുടെ ഭര്‍തൃസഹോദരി ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
ആറോളം പേര് ചേര്‍ന്നാണ് ഇരുപതുകാരിയായ യുവതിയെ പീഡിപ്പിച്ചത്. നാദിയ ജില്ലയിലെ ശാന്തിപുരില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. മൂന്നു വയസുകാരനായ മകനും ഭര്‍തൃമാതാവും മാത്രമാണ് അതിക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ മറ്റു ബന്ധുക്കള്‍ പുറത്തായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
Post Your Comments