ദീര്‍ഘദൂര ട്രെക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിനു ഒരു കിടിലന്‍ വഴി. ചെമ്പ്രയിലേയ്ക്ക് പോകാന്‍ തയ്യാറാകൂ. കേരളം സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്.
വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപത്തുള്ള മേൽപ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള നഗരം. മേപ്പാടിയിൽ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തിൽ എത്താം. 14 കിലോമീറ്ററാണ് കൽപ്പറ്റയിൽ നിന്ന് മേപ്പാടിയിലേക്കുള്ള ദൂരം. മേപ്പാടിയിൽ നിന്ന് വീണ്ടും ഒരു പത്ത് കിലോമീറ്റർ യാത്ര ചെയ്യണം ചെമ്പ്രാ പീക്കിന്റെ അടിവാരത്ത് എത്തിച്ചേരാൻ. ഇവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മേപ്പാടിയിൽ നിന്ന് ഇവിടേയ്ക്ക് ജീപ്പ് വഴി എത്തിച്ചേരാം. മറ്റു ഗതാഗത സൗകര്യങ്ങൾ കുറവാണ്.
കൽപ്പറ്റയിൽ മികച്ച താമസ സൗകര്യമുണ്ട്. അത് ഉപയോഗപ്പെടുത്താം. ആകെ നലര കിലോമീറ്റർ ആണ് ചെമ്പ്ര ട്രെക്കിംഗ്. ട്രെക്ക് സ്റ്റാർട്ട് പോയന്റിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഒരു വാച്ച് ടവറിന് സമീപത്തായി എത്തിച്ചേരും. വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണ് ഇത്. ഏകദേശം 15 – 20 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
വാച്ച് ടവറിൽ നിന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകത്തിലേക്കാണ് അടുത്ത യാത്ര. ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്യണം ഈ തടാകത്തിന് സമീപത്ത് എത്തിച്ചേരാൻ. അധികം പ്രയാസമില്ലാതെ ഈ തടാകത്തിന് സമീപത്ത് എത്തിച്ചേരാം. ഒന്ന് മുതൽ രണ്ട് മണിക്കൂർ യാത്ര ചെയ്യണം വാച്ച് ടവറിന്റെ സമീപത്ത് നിന്ന് ഇവിടെ എത്തിച്ചേരാൻ. വനംവകുപ്പ് ഓഫീസിൽ നിന്ന് നിങ്ങൾക്ക് ട്രെക്കിംഗിനുള്ള പെർമിഷൻ എടുക്കാം. രാവിലെ ഏഴുമണി മുതൽ രണ്ട് വരെയാണ് ട്രെക്കിംഗിനുള്ള പെർമിഷൻ അനുവദിക്കുന്ന സമയം.
കഠിനമായ ഹിമാലയന്‍ ട്രെക്കിംഗ് പാതകളിലൂടെ ദിവസങ്ങളോളം ട്രെക്കിംഗ് നടത്താന്‍ പോകുന്നവര്‍ക്ക് ട്രക്ക് ചെയ്ത് പരിശീലിക്കാന്‍ ഒരു മികച്ച അവസരമാണ് ചെമ്പ്രയില്‍ ഉള്ളത്.
Post Your Comments